Wednesday, May 25, 2016

പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങൾ 25-05-2016

ജിഷാവധക്കേസ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ജിഷയുടെ അമ്മയ്ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും. ജിഷയുടെ സഹോദരിക്ക് ഉടൻ ജോലിനൽകും. ജിഷയുടെ വീടുപണി 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കും, ഇതില്‍ ജില്ലാകളക്ടര്‍ മേല്‍നോട്ടം വഹിക്കുമെന്നും പിണറായി പറഞ്ഞു. ആദ്യകാബിനറ്റിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി.

നിലവിലുള്ള അപ്രഖ്യാപിത നിയമന നിരോധനത്തിന് അറുതി വരുത്തും. വിവിധ വകുപ്പുകളിലുള്ള ഒഴിവുകള്‍ പിഎസ്‌സിക്ക് 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിന്റെ പുരോഗതി ചീഫ് സെക്രട്ടറി വിലയിരുത്തും. പിഎസ്‌സി ലിസ്റ്റ് ഇല്ലാത്ത വകുപ്പുകളില്‍ എത്ര ഒഴിവുകളുണ്ടെന്നും പരിശോധിക്കും. മറ്റ് പ്രായോഗിക പ്രശ്നങ്ങള്‍ പിഎസ്‌സിയുമായി ചര്‍ച്ചചെയ്‌ത് പരിഹരിക്കും. 

വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സിവില്‍സപ്ളൈസ് കോര്‍പറേഷന്റെ വഴിയുള്ള പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തും. ഇതിനായി ബജറ്റില്‍ അനുവദിച്ചിട്ടുള്ള തുക 75 കോടിയില്‍നിന്ന് ഇരട്ടിയാക്കും. സിവില്‍സപ്ളൈസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ നടപടിയെടുക്കും.
ക്ഷേമപെന്‍ഷനുകളിള്‍ ഇപ്പോഴുള്ള കുടിശിക കൊടുത്തു തീര്‍ക്കും. ക്ഷേമപെന്‍ഷന്‍ തുക 1000 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി. ബജറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും. ക്ഷേമപെന്‍ഷന്‍ വീടുകളില്‍ എത്തിച്ചുനല്‍കും. ഇതിനായുള്ള പ്രവര്‍ത്തനം ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ നടക്കും.

കേരളത്തില്‍ പഞ്ചവത്സര പദ്ധതി തുടരും. 13–ാം പഞ്ചവല്‍സര പദ്ധതിക്കായി രൂപരേഖ തയാറാക്കും. ഇതിന് സര്‍ക്കാരും തദ്ദേശഭരണ സമിതികളും ഒരുമിച്ചു പ്രവര്‍ത്തിക്കും. കേരളത്തില്‍ പ്ളാനിംഗ് ബോര്‍ഡ് വേണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പിണറായി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ ജനുവരി ഒന്നിനുശേഷം പ്രഖ്യാപിച്ച വിവാദ ഉത്തരവുകളില്‍ നിയമവിരുദ്ധമാണോ എന്ന് പരിശോധിക്കും. ഇതിന് എ കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി മേല്‍നോട്ടം വഹിക്കും.
മഴക്കാല പൂര്‍വ്വ ശുചീകരണം ഉടന്‍ ഊര്‍ജ്ജിതമാക്കും. ഇത് ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം 27ന് നടക്കും.
മന്ത്രിമാര്‍ക്ക് സ്വീകരണം നല്‍കുമ്പോള്‍ കുട്ടികളെയും സ്ത്രീകളെയും അണിനിരത്തിയുള്ള താലപ്പൊലിയും മറ്റും ഒഴിവാക്കണമെന്നും പിണറായി നിര്‍ദ്ദേശിച്ചു.

http://www.deshabhimani.com/index.php/news/kerala/news-kerala-25-05-2016/563361

ക്ഷേമപെന്‍ഷന്‍ 1000 രൂപയാക്കി

Thursday May 26, 2016
തിരുവനന്തപുരം > പ്രതിമാസ ക്ഷേമപെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണിത്. ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കി ബജറ്റിന്റെ ഭാഗമായി വിശദാംശങ്ങള്‍ പ്രഖ്യാപിക്കും. ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക പൂര്‍ണമായും  ഉടന്‍ കൊടുത്തുതീര്‍ക്കും. പ്രായാധിക്യമുള്ളവരും അവശരുമായവരെ ബാങ്കുകളിലേക്ക് നടത്തിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാന്‍ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കും. ഇത്  പ്രാവര്‍ത്തികമാക്കുന്നതിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. കേരളത്തില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത നിയമന നിരോധനം മാറ്റാനാണിത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ പുരോഗതി ദിനംപ്രതി ചീഫ് സെക്രട്ടറി തലത്തില്‍ മോണിറ്ററിങ് നടത്തണം. പിഎസ്സി ലിസ്റ്റ് ഇല്ലാത്തവയിലും എത്രയും പെട്ടെന്ന് ഒഴിവുകള്‍ തിട്ടപ്പെടുത്തണം.  നിയമനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പിഎസ്സിയുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് പൊതുവിതരണശൃംഖല ശക്തിപ്പെടുത്തും. ഇതിനായി 150 കോടി രൂപ ഉടന്‍ അനുവദിക്കും. ബജറ്റില്‍ 75 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഈ തുക അപര്യാപ്തമായതിനാലാണ് തുക വര്‍ധിപ്പിക്കുന്നത്. ആവശ്യമെങ്കില്‍ ഇനിയും തുക അനുവദിക്കും. അതോടൊപ്പം സിവില്‍ സപ്ളൈസ് കോര്‍പറേഷനെ പ്രൊഫഷണലൈസ് ചെയ്യും. സാധനംവാങ്ങല്‍, ലഭ്യമാക്കല്‍ തുടങ്ങിയവയിലെല്ലാമുള്ള കെടുകാര്യസ്ഥതയും അഴിമതിയും പൂര്‍ണമായും ഒഴിവാക്കും. നേരത്തെ സാധനങ്ങള്‍ ഉല്‍പ്പാദനകേന്ദ്രത്തില്‍നിന്ന് സംഭരിച്ചിരുന്നു. അത്തരം കാര്യങ്ങള്‍ പരിശോധിച്ച് നല്ല നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കി.
കേരളത്തില്‍ പതിമൂന്നാം പഞ്ചവത്സരപദ്ധതിക്ക് രൂപംനല്‍കും. കേന്ദ്രം പഞ്ചവത്സരപദ്ധതി ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്ത് ഇത് ആവശ്യമാണെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, തദ്ദേശസ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. കേന്ദ്രം പ്ളാനിങ് കമീഷന്‍ വേണ്ടെന്ന് വച്ചെങ്കിലും സംസ്ഥാനത്ത് പ്ളാനിങ് ബോര്‍ഡ് തുടരും.
ജനുവരി ഒന്നിനുശേഷം കഴിഞ്ഞ മന്ത്രിസഭ എടുത്ത വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. എ കെ ബാലന്‍ കണ്‍വീനറായുള്ള സമിതിയില്‍ ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളാണ്. വിവാദതീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ കണ്ടെത്തി ഉപസമിതി റിപ്പോര്‍ട്ട് നല്‍കണം.
മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നത് ചര്‍ച്ചചെയ്യാന്‍ 27ന് രാവിലെ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരും. മന്ത്രിമാര്‍ക്ക് നല്‍കുന്ന സ്വീകരണപരിപാടികളില്‍  സ്ത്രീകളെയും കുട്ടികളെയും താലപ്പൊലിയും മറ്റുമേന്തി നിര്‍ത്തുന്നത് ഒഴിവാക്കണം– മുഖ്യമന്ത്രി പറഞ്ഞു.

Read more: http://www.deshabhimani.com/index.php/news/kerala/news-kerala-26-05-2016/563507